ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ പ്രവേശിച്ചു. ടൗൺ ടീം അരീക്കോടുമായി നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിൽ ടൗൺ ടീം അരീക്കോടിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദ സെമിയിൽ വിജയിച്ചതിനാൽ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനാൽ ട്രോസിലൂടെയായിരുന്നു മെഡിഗാഡിൻ്റെ വിജയം നിർണ്ണയിച്ചത്.ഇന്ന് (ചൊവ്വ) കളിയില്ല. നാളെ ഫൈനലിൽ മെഡിഗാഡ് അരീക്കോട് ലക്കി സോക്കർ കൊട്ടപ്പുറത്തെ നേരിടും. മത്സരം രാത്രി 8 30 ന് .
Tags:
MAVOOR