Trending

പ്രിയ ഹൈമീ...



✒️ഹാഷിം കീരൻതൊടിക.

ഒരു വാടക്കാറ്റ് പോലും മൂളാതെ എന്തിനായിരുന്നു നീ കൊളായി കുടുംബ ശിഖര പടലങ്ങളിൽ നിന്നും സ്വയം അടർന്ന് പറന്നത്? തനിക്ക് വിടരേണ്ട ആകാശ സ്വർഗ്ഗം മണ്ണിന്റെ നശ്വരതയിലല്ലെന്ന് നീ തിരിച്ചറിഞ്ഞിരുന്നോ?.

സിദ്റത്തുൽ മുൻതഹായെ വലം വെയ്ക്കുന്ന വിശുദ്ധ മാലാഖമാർക്ക് അലങ്കാരമാകാൻ വേണ്ടിയല്ലേ നീ പോയത്?. ചേറുമണ്ണിലെ സാധു മനുഷ്യർക്ക് ആ സ്വപ്ന പുഷ്പത്തിന്റെ സുഗന്ധമറിയാൻ യോഗ്യതയില്ല. ഭൂമിയിൽ വാടുന്നതിനേക്കാൾ കാമ്യം സ്വർഗ്ഗത്തിൽ വിടരുന്നത് തന്നെയാണല്ലോ.

ആ ഉദാത്തമായ ഇലന്തമരത്തണലിൽ ഞങ്ങളെയും എത്തിക്കാൻ പടച്ചവനോട് പറയൂ...

വിട .. ഹൈമീ .. വിട
Previous Post Next Post
Italian Trulli
Italian Trulli