കൊടിയത്തൂർ: മണാശ്ശേരി - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് വർക്കിന്റെ ഭാഗമായി കൊടിയത്തൂർ കോട്ടമലങ്ങാടിയിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമ്മിച്ചത് പൊളിച്ചുമാറ്റാൻ ലിന്റോ ജോസഫ് എംഎൽഎയുടെ നിർദേശം.
കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിലെ തിരക്കും വാഹനങ്ങളുടെ ബ്ലോക്കും പരിഗണിച്ചു നാല് റോഡ് കൂടിച്ചേരുന്ന ഭാഗത്തെ റോഡിന്റെ വീതി കൂട്ടി, ഡ്രൈനേജ്മാറ്റി സ്ഥാപിക്കാൻ എം.എൽ.എ ഇടപെടുകയും സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
എം.എൽ.എയുടെ കൂടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, കരീം കൊടിയത്തൂർ, ഗിരീഷ് കാരക്കുറ്റി എന്നിവർ അനുകരിച്ചു.
Tags:
KODIYATHUR