തോട്ടുമുക്കം: തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ പഠനയാത്രയ്ക്ക് ഗംഭീര തുടക്കമായി. "ഉല്ലാസം" എന്ന പേരിൽ സംഘടിപ്പിച്ച പഠന യാത്രയിൽ കണ്ണൂർ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സെന്റ് അഞ്ചലോ കോട്ട, പാപ്പിനിശ്ശേരി സ്‌നേയ്ക്ക് പാർക്ക്, കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് എന്നിവ കുട്ടികൾ സന്ദർശിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ പഠന യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. യു.പി വിഭാഗത്തിലെ 80 ശതമാനത്തിൽ അധികം വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമാകുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
2023 ൽ അൻപതാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയത്തിൽ നിന്നും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടു കൂടി 100% വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും അടുത്ത വർഷത്തെ ടൂർ സംഘടിപ്പിക്കുക എന്ന് അദ്ദേഹം അറിയിച്ചു.
3 ബസ്സുകളിലായി പുറപ്പെട്ട യാത്രയിൽ 10 ടീച്ചിംഗ് സ്റ്റാഫും 6 പിടിഎ പ്രതിനിധികളും അനുഗമിക്കുന്നുണ്ട്. യാത്രയുടെ ഭാഗമായി കുട്ടികൾക്ക് ബസിൽ വച്ച് വ്യത്യസ്ത മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
അടുത്ത ഫെബ്രുവരിയിൽ എൽ.പി വിഭാഗത്തിനും കെ.ജി വിഭാഗത്തിനും വ്യത്യസ്ത ടൂറുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ടൂർ ഓപ്പറേറ്റർ ജിനീഷ് മാഷ് അറിയിച്ചു. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് വൈപ്പി അശ്റഫ്, എം.പി.ടി.എ പ്രസിഡണ്ട് ജിഷ, ടൂർ കൺവീനർ ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ, സ്കൂൾ ലീഡർ മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂർ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.