Trending

പാലിയേറ്റീവ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു,



പാലിയേറ്റീവ് വിംഗ് രൂപീകരിച്ചു.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് ട്രെയിനിങ് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചെലപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് വേണ്ടി പാലിയേറ്റീവ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

കാൻസർ രോഗ പരിചരണം, വയോജനങ്ങളെ സന്ദർശിച്ച് ആശ്വാസ വാക്കുകൾ നൽകൽ, ഹോം കെയർ സംവിധാനം എന്നിവയുമായി സഹകരിച്ച് വളണ്ടിയർമാർ പ്രവർത്തിക്കും.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചെലപ്പുറത്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റ് നടപ്പിലാക്കുന്ന വിവധ പദ്ധതികൾ ആസൂത്രണം പരിപാടിയിൽ ചെയ്തു.

പ്രിൻസിപ്പാൾ ബിജു എം.എസ് അധ്യക്ഷത വഹിച്ചു. ട്രെയിനർ ശ്രീമതി സലീജ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി കെടി സലീം, പ്രോഗ്രാം ഓഫീസർ സിപി സഹിർ, ഒ ഇന്ദിര, സഹർബാൻ കോട്ട, സി.കെ ഉബൈദുള്ള, പി.സി ജിംഷീദ, റുബീന മണ്ണിൽതൊടി എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli