Trending

കൗമാര കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ; ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.



കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാര കാലത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും പ്രോഗ്രാമിൽ ചർച്ച ചെയ്തു.

വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകി. പ്രോഗ്രാം പ്രിൻസിപ്പാൾ എം എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ദിവ്യ, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം ഡോ ദീപ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സലിം അധ്യക്ഷത വഹിച്ചു.

സൗഹൃദ കോഡിനേറ്റർ പി.സി ജിംഷിത, കരിയർ ഗൈഡൻസ് കൺവീനർ കെ.സി ലുക്മാൻ,
ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, സി.പി സഹീർ, സഹാർബാൻ കോട്ട എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli