കൊടിയത്തൂർ: വായിച്ചു വളരാൻ വിദ്യാർത്ഥികൾക്ക് മദ്രസയിൽ ലൈബ്രറിയൊരുക്കി പൊറ്റമ്മൽ ദാറുൽ ഈമാൻ സെക്കണ്ടറി മദ്രസ. ഞായറാഴ്ചകളിൽ
ഇഷ്ടാനുസരണം പുസ്തകം തെരെഞ്ഞെടുത്ത് വായനയുടെ വഴിയിൽ വസന്തം പടർത്താം.
നിഷാൻ അഹമ്മദാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്. രക്ഷിതാക്കളാണ് ലൈബ്രറിയിലേക്കാവശ്യമായ പുസ്തകം നൽകിയത്. വിശേഷാൽ ദിന സമ്മാനമായി ഞങ്ങൾ പുസ്തകം നൽകി ലൈബ്രറി വിശാലമാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
എസ്.വൈ.എസ് 'ഇഖ്റഅ്' എന്ന നാമകരണം ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ കമ്മറ്റിയംഗം മജീദ് മാസ്റ്റർ പൂത്തൊടി ലൈബ്രേറിയന് പുസ്തകങ്ങൾ നൽകി
നിർവ്വഹിച്ചു.
'വായനയുടെ വെളിച്ചം'
എന്ന വിഷയത്തിൽ കട്ടികളോട് സംവദിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷറഫുദ്ധീൻ സഖാഫി, ജലീൽ സഖാഫി തുടങ്ങിയവർ സംസാരിച്ചു.