മുക്കം: ദേശീയ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് "രോഗം ആരുടെയും കുറ്റമല്ല.
രോഗി പരിചരണം സമൂഹത്തിന്റെയും ഉത്തരവാദിത്വം,
കണ്ണീരൊപ്പാം കൈകോർക്കാം.
പരിചരണം രോഗിയുടെ അവകാശമാണ്"
തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണാശ്ശേരിയിൽ സ്നേഹദീപം തെളിയിച്ചു.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി അധ്യക്ഷത വഹിച്ചു.
സോണൽ ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ എം.വി രജനി, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സുമേഷ് സ്വാഗതവും എം ആതിര നന്ദിയും പറഞ്ഞു.