കൂളിമാട്: കൂളിമാട് മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന
അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ വാർഷികവും കിഡ്സ് ഫെസ്റ്റും സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.സി മുഹമ്മദാജിയുടെ അധ്യക്ഷതയിൽ അൽ ബിർറ് അക്കാഡമിക് സമിതിയംഗം കല്പള്ളി മൊയ്തീ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി ജ: സെക്രട്ടറി കെ വീരാൻ കുട്ടി ഹാജി, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, അയ്യൂബ് കൂളിമാട്, ഇ കുഞ്ഞോയി, ബശീർ ചെറുവാടി, കെ.എ റഫീഖ്, എം.വി അമീർ, കെ അസ്ഹറുദ്ദീൻ, കെ.കെ ഫൈസൽ സംസാരിച്ചു.