Trending

തൊഴിൽ സഭക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കം.



കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിൽ സഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: 5 വർഷം കൊണ്ട് അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴിൽ സഭക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അയൽ കൂട്ട മാതൃകയിൽ നടത്തുന്ന തൊഴിൽ സഭയുടെ ഭാഗമായി
കെ.ഡിസ്ക്, സംരംഭകർ, സംരംഭകത്വ താത്പര്യമുള്ളവർ, വിവിധ പ്രാദേശിക തൊഴിലുകളിൽ ഏർപ്പെടുന്നവർ, കെ. ഡിസ്കിൽ വീടുകളിൽ നേരിട്ട് കുടുംബശ്രീ മുഖേന രജിസ്റ്റർ ചെയ്ത അഭ്യസ്ഥവിദ്യരായ തൊഴിലന്വോഷകർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് അവരെ നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ്സിനും അന്‍പത്തൊമ്പത്‌ വയസ്സിനുമിടയിലുള്ള തൊഴിലന്വേഷിക്കുന്നവർക്ക്‌ തൊഴില്‍ - സംരംഭ സാധ്യതകള്‍ മനസിലാക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനുമുള്ള ജനകീയ ഇടവും ഇടപെടലുമാണ്‌ തൊഴില്‍ സഭകൾ.

പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നൈപുണ്യ വികസനം തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തൊഴിൽസഭകൾ പ്രാമുഖ്യം നൽകുന്നുണ്ട്‌.

ഇതിനായി തൊഴിൽസഭകളിൽ തൊഴിൽ - സംരംഭക ക്ലബ്ബുകൾ രൂപീകരിക്കുകയും തൊഴിലും വരുമാനവും തേടുന്നതിനുള്ള പുതിയ കൂട്ടായ്മകൾ സൃഷ്ടിക്കുകയും ചെയ്യും. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചു കൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്.

തൊഴിൽ സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി മുഖ്യ പ്രഭാഷണം നടത്തി.

സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളായ ആയിഷ ചേലപ്പുറം, ദിവ്യ ഷിബു, ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺ കെ. ആബിദ, റിനീഷ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ സെഷനുകളിലായി
സംരംഭകന്മാരായ അസീസ് മാസ്റ്റർ, പി.വി ഉബൈദ്, കില ട്രെയ്നർ
നിസാർ പെരുമണ്ണ, നാസർ എന്നിവർ ക്ലാസെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli