കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോക കപ്പ് ഫുട്ബോൾ മത്സരം അവസാനിച്ചങ്കിലും ആ ലോക കപ്പിനായി ഉപയോഗിച്ച അൽ രിഹ്ല ഫുട്ബോളിൽ ഇനിയും കൊടിയത്തൂരിൻ്റെ മണ്ണിൽ ഗോളുകൾ പിറക്കും.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ കളിയാരാധകർക്കായി സംഘടിപ്പിച്ച ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനമായി നൽകിയത് അൽ രിഹ്ല ഫുട്ബോളാണ്.
ഈ ലോക കപ്പിൽ ഫൈനലിലെത്തുന്ന ടീമുകൾ ആരൊക്കെ, വിജയിക്കുന്ന ടീം ഏത് എന്നീ രണ്ട് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്താണ് ഇഷാൻ മുഹമ്മദ് എം,
അഷ്മിൽ പി.കെ എന്നി രണ്ട് വിജയികളെ കണ്ടത്തിയത്.
സമ്മാന വിതരണ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.
മുഖ്യാതിഥി
കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രെഷറർ
എം.എ അബ്ദുൽ അസീസ് ആരിഫ് സമ്മാനദാനം നിർവഹിച്ചു.
നൗഷിർ അലി, സി.പി സൈഫുദ്ദീൻ,
ആലിക്കുട്ടി എടക്കണ്ടി, സി.പി അബ്ബാസ്, പി.സി നാസർ,
റഹീസ് ചേപ്പാലി, റഷീദ് മണക്കാടിയിൽ, പി.കെ അജ്മൽ, എ
അബ്ദുല്ല, ജസീം മണക്കാടിയിൽ, എം
ഷമീബ്, ഇർഷാദ്, കെ അസ് ലം, കെ വിശാൽ, കെ സഫീൽ എന്നിവർ സംബന്ധിച്ചു.