ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ ഗ്രാമ സഭയിൽ ഭാരതി ദാസൻ യൂനിവേഴ്സിറ്റി എം.എസ്.സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അക്ഷയ എസ്, സംസ്ഥാന സ്കൂൾ കലാമേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊളാഷ് മൽസരത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് ഷാമിൽ ടി.ടി എന്നീ വിദ്യാർത്ഥികളെ ഗ്രാമസഭയിൽ അനുമോദിച്ചു.
ഉപഹാരം ഗ്രാമ പഞ്ചായത്ത് അംഗം റഫീഖ് കൂളിമാട് വിതരണം ചെയ്തു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി.കെ ഗഫൂർ, നുസ്റത്ത് പി, ഫാസിൽ മുടപ്പനക്കൽ, സരസു കാരക്കുഴി, ഷീബ ടീച്ചർ, രേഖ മാധവൻ എന്നിവർ സംബന്ധിച്ചു.