സത്യ വിരുദ്ധ വാർത്ത പ്രചരിച്ചവർക്കെതിരെ നിയമനടപടി': പി.എം.എ സലാം.
കോഴിക്കോട്: മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ സിനിമാ നടൻമാരായ ഷാരുഖ് ഖാനും മമ്മൂട്ടിയും ഉണ്ടെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സത്യ വിരുദ്ധമായ വാർത്തയാണ് പ്രചരിക്കുന്നതെന്നും വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
ഒരേ ശാഖയിൽ ക്രമനമ്പർ ഉള്ള ബുക്കിൽ നിന്ന് മുറിച്ചു കൊടുക്കുന്ന നമ്പർ ഒരേ ശ്രേണിയിൽ ഉള്ളതായിരിക്കും. എന്നാൽ ഈ സ്‌ക്രീൻ ഷോട്ടിൽ വ്യത്യസ്ത ശ്രേണിയിലുള്ള നമ്പറുകളാണ്. ഒറ്റ നോട്ടത്തിൽതന്നെ ഇത് വ്യാജമെന്ന് വ്യക്തമാണെന്നും പി.എം.എ സലാം പറയുന്നു.
മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. സംസ്ഥാനത്ത് ഇരുപത്തഞ്ച് ലക്ഷത്തിടത്തുള്ളവർ പാർട്ടി മെമ്പർമാർ എന്ന അവകാശവാദവുമായി ലീഗ് നേതൃത്വം രംഗത്ത് വരികയും ചെയ്തു. എന്നാൽ തിരുവനന്തപുരം നേമം മണ്ഡലത്തിലെ ഒരു വാർഡിൽ മെമ്പർഷിപ്പ് വിതരണത്തിൽ ക്രമക്കേട് നടന്നതായും ഫിലിം സ്റ്റാറുകളായ ഷാരുഖ് ഖാനെയും മമ്മൂട്ടിയെയും ലീഗിന്റെ മെമ്പർമാരായി ചേർത്തിട്ടുണ്ടെന്ന വാർത്തയാണ് പ്രചരിച്ചത്.
Tags:
KERALA