മുക്കം: സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി. ക്യാമ്പ് മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ഉദ്ഘാടനം ചെയ്തു. നൗഷാദ് പി.എം അദ്ധ്യഷത വഹിച്ചു.
വി.കെ വിനോദ്, സെറീന ഇ.പി എന്നിവർ സംസാരിച്ചു. സുരക്ഷ കോഴിക്കോട് ജില്ല വൈസ് ചെയർമാൻ പ്രമോദ് ക്ലാസെടുത്തു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും കെ.ടി ഗഫൂർ നന്ദിയും പറഞ്ഞു.