കൊണ്ടോട്ടി: കരിപ്പൂരില്‍ റണ്‍വേ ബലപ്പെടുത്തല്‍ (റീ കാര്‍പെറ്റിംഗ്) ജോലികളുമായി ബന്ധപ്പെട്ട് പകല്‍ സമയത്തുള്ള വിമാന സര്‍വീസുകള്‍ ഒഴിവാക്കി. ഈമാസം 15 മുതലാണ് റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുന്നത്. ആറുമാസം നീണ്ടുനില്‍ക്കുന്നതാണ് റണ്‍വേ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍.
രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണമായും അടച്ചിടും. വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തായിരിക്കും വിമാന സര്‍വീസുകള്‍ നടക്കുക. ഇതോടെ വിമാനത്താവളം തിരക്കുള്ളതായി മാറും.
എയര്‍ലൈന്‍സുകള്‍ അവരുടെ സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് യാത്ര ഉറപ്പുവരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ് സുരേഷ് അറിയിച്ചു.
Tags:
MALAPPURAM