Trending

കേരള ടീമിനെ അബ്ബാസ് കളത്തിൽ നയിക്കും



ഉത്തരായന ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ജനുവരി എട്ട് മുതൽ പതിനാലു വരെ നടക്കുന്ന മുപ്പത്തി രണ്ടാമത് ഗുജറാത്ത് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ (അന്താരാഷ്ട്ര പട്ടം പറത്തൽ) വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന കേരള ടീമിനെ അബ്ബാസ് കളത്തിൽ നയിക്കും.


വൻ ഇന്ത്യ സി ഇ ഒ അബ്ദുല്ല മാളിയേക്കൽ, ഇന്റർനാഷണൽ കോർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, സ്റ്റണ്ട് കൈറ്റ് മാസ്റ്റർ അലി വെസ്റ്റ്ഹിൽ, മഷൂഖ് ചാലിയം, അലി റോഷൻ വിമൺസ് കൈറ്റ് ടീം അംഗങ്ങളായ സ്വപ്ന, ഷെറിൻ എന്നിവരടങ്ങുന്ന ഒമ്പത് അംഗ ടീം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും.

കഥകളി പട്ടം, സർക്കിൾ, കടുവ പട്ടം, പവർ കൈറ്റ്, സ്റ്റണ്ട് കൈറ്റ് തുടങ്ങിയ വിവിധ തരം വലിയ പട്ടങ്ങളുമായാണ് ടീം യാത്ര തിരിക്കുന്നത്.
Adv. Shyam Padman
Chairman
One India Kite Team
9895043193
Previous Post Next Post
Italian Trulli
Italian Trulli