മുക്കം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ സ്കോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാത്‌വേ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രീമാരിറ്റൽ ക്യാംപിന് മുക്കം കരുണ സെന്ററിൽ തുടക്കമായി
ജനുവരി 14, 15, 28 തീയ്യതികളിൽ നടക്കുന്ന ക്യാംപിൽ വിവാഹ പ്രായമെത്തിയ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. മാര്യേജ് ഫോർവെൽനസ്സ്, ഫാമിലി ബഡ്ജറ്റിംഗ്, ഇൻ - ലോ റിലേഷൻഷിപ്പ് & കോൺഫ്ലിക്റ്റ് മാനേജ്മെന്റ്, പാരന്റിംഗ് ആന്റ് സെക്സ് എഡ്യുക്കേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ സെഷനുകളിൽ പ്രമുഖ ഫാക്കൽറ്റികളാണ് ക്ലാസ് നയിക്കുന്നത്.
ക്യാമ്പ് മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ ചാന്ദ്നി ഉദ്ഘാടനം ചെയ്തു. കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ
ഐ.പി ഉമർ അധ്യക്ഷത വഹിച്ചു.
കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പൽ ഡോ:
പി.പി അബ്ദുറസാഖ്, സ്കോർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡയരക്ടർ അബ്ദുസ്സലാം പുത്തൂർ, എക്സിക്യൂട്ടീവ് ഡയരക്ടർ ശുക്കൂർ കോണിക്കൽ,
സ്കോർ ഡയരക്ടർമാരായ പി.സി അബ്ദുറഹിമാൻ, പി.വി അബ്ദുസ്സലാം, മജീദ് ചാലക്കൽ, കെ.എൻ.എം
മർകസുദ്ദഅവ മണ്ഡലം സെക്രട്ടറി പി.ടി സുൽഫിക്കർ,
സാദിഖലി കക്കാട്, എം.ജി.എം മണ്ഡലം സെക്രട്ടറി
ഷർജിന മുഹമ്മദ്, സാജിദ മജീദ് എന്നിവർ പ്രസംഗിച്ചു.
Tags:
MUKKAM