കൊടിയത്തൂർ:
തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ കലാ പ്രതിഭകളെ ആദരിക്കാൻ ഇന്ന് രാത്രി ഏഴ് മണിക്ക് പി.ടി.എ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.
കേരള മജ്ലിസ് ഫെസ്റ്റിൽ ക്ലസ്റ്റർ, കോഴിക്കോട് മേഖലാ തല മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കലാ പ്രതിഭകളെയും ഖത്തർ ലോകകപ്പ് ഫുട്ബോൾ പ്രവചന വിജയികളെയും അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കലാ സാഹിത്യ മത്സരങ്ങളിൽ മികവ് പുലർത്തിയവരെയുമാണ് ആദരിക്കുന്നത്.
പ്രസിദ്ധ ഹോം സിനിമാ സംവിധായകനും പ്രഗത്ഭ മോട്ടിവേറ്ററുമായ സലാം കൊടിയത്തൂർ മുഖ്യാതിഥി ആയിരിക്കും.
Tags:
KODIYATHUR