കൂളിമാട്: ഉത്തമ സമൂഹത്തിന്റെ ഭാവിയിലെ നിയന്താക്കളായി വിദ്യാർത്ഥി സമൂഹം വളർന്നു വരണമെന്ന് കൂളിമാട് മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കൂളിമാട് യൂണിറ്റിന്റെ തരംഗം കാരവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നത്ത് മുജീബ് അധ്യക്ഷനായി. ശബീർ മുസ്‌ല്യാർ ചെറുവാടി പ്രമേയ പ്രഭാഷണം നടത്തി. സംഘടനയുടെ ബ്രോഷർ പ്രകാശനം സി നവാസിന് കോപ്പി നൽകി എം.സി
ഇസ്മായിൽ മൗലവി നിർവഹിച്ചു. ഫണ്ട്
ഉദ്ഘാടനവും മേഖല
സർഗലയ കലാപ്രതിഭ കെ.കെ നബ്ഹാനെ അനുമോദിക്കലും ചടങ്ങിൽ വെച്ച് നടന്നു.
ടി.സി മുഹമ്മദാജി, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, കെ വീരാൻ കുട്ടി ഹാജി, കെ.എ റഫീഖ്, അശ്റഫ് അശ്റഫി, ഇ കുഞ്ഞോയി അസ്ലം പാഴൂർ, ടി സഫറുള്ള, കെ ഷഫീഖ് സംസാരിച്ചു.
Tags:
MAVOOR