ചെറുവാടി: കൂളിമാട് - കൂട്ടകടവ് - ചെറുവാടി ബൈപ്പാസ് റോഡിന്റെ സാധ്യതകൾ പരിശോദിച്ച് റോഡ് നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങുന്നതിനായി മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി ലിന്റോ ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി.
യാത്രക്കാർക്ക് ഏറെ പ്രയോജനപെടുന്ന ബൈപ്പാസ് റോഡ് യാഥാർത്യമായാൽ നിലവിൽ അനുഭവിക്കുന്ന ജൽ - ജീവ മിഷന്റെ പൈപിടലിന്റെ ഭാഗമായി എരഞ്ഞിമാവ് - കൂളിമാട് റോഡിലെ യാത്രാ ദുരിതം പോലുള്ള സാഹചര്യത്തിൽ ബദൽ റോഡായും, രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗവ: ഹയർ സെക്കണ്ടറിയിലേക്കും, ദിവസേന 400 ഓളം ഓപി ടിക്കറ്റുകളിൽ രോഗികൾ ആശ്രയിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും, ഉൾപടേയുള്ള സർക്കാർ സ്ഥാപനങ്ങളിലേക്കും കോഴിക്കോട് ഭാഗത്ത് നിന്നും ഈ ബൈപ്പാസ് റോഡ് യാഥാർത്യമാവുന്നതോടെ യാത്രാ സൗകര്യം വർദ്ധിക്കുകയാണ്.
നിവേദന സംഘത്തിന് മുസ്ലീം ലീഗ് ചെറുവാടി ടൗൺ ജന സെക്രട്ടറി കുഞ്ഞോയി പാറക്കൽ സെക്രട്ടറി നിയാസ് ചെറുവാടി, മുഹമ്മദ് മാസ്റ്റർ പാലിയിൽ നേതൃത്വം നൽകി.
Tags:
KODIYATHUR