Trending

സ്വര്‍ണക്കപ്പ് ആര്‍ക്ക്; കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.



എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കോഴിക്കോട്ടെത്തുന്നത്.

കോഴിക്കോട്: 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസം കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനുളള പോരാട്ടം മുറുകുന്നു. ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകര്‍ ഉറ്റുനോക്കുന്നത്.


നിലവില്‍ 740 പോയന്റുമായി കോഴിക്കോടാണ് മുന്നില്‍ 739 പോയന്റുമായി തൊട്ടുപിന്നില്‍ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.

ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
Previous Post Next Post
Italian Trulli
Italian Trulli