കൊടിയത്തൂർ: കൊടിയത്തൂർ - കാരശ്ശേരി - മുക്കം റോഡിൽ കോട്ടമുഴിയിലെ റോഡിന് വേണ്ടത്ര വീതിയില്ലാത്തത് വലിയ അപകട ഭീഷണിയായിരുന്നു. പല വാഹനങ്ങളും റോഡിൽ നിന്നും മറിഞ്ഞ് പുഴയിലെത്തിയിരുന്നു. കോട്ടമ്മൽ നിന്നുമിറങ്ങുമ്പോഴുള്ള ഒന്നാം വളവ് വീതി കൂട്ടുന്ന പണി ആരംഭിച്ചു.
ശ്രീ.ലിന്റോ ജോസഫ് എം.എൽ.എയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് അനുദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് നടക്കുന്നത്. റോഡ് വീതി കൂട്ടി പുഴവക്കിൽ സംരക്ഷണഭിത്തി കെട്ടുകയാണ്. പണി കഴിയുന്നതോടെ ഒന്നാം വളവിലെ അപകട ഭീഷണി പൂർണമായും ഒഴിയും.
ഏകദേശം 70 മീറ്റർ നീളത്തിൽ നല്ല വിതിയിലാണ് നിർമ്മാണം കുളിക്കാനും മറ്റും പുഴയിലേക്കിറങ്ങുവാനുള്ള പാസ്ലേജുമുണ്ടാവും.
Tags:
KODIYATHUR