Trending

ലോകകപ്പ്​ ഉദ്​ഘാടന വേദിയിലെ താരമായ​ ഗാനിം അൽ മുഫ്താഹ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി റിയാദിൽ കൂടിക്കാഴ്ച്ച നടത്തി.



ജിദ്ദ: ഖത്തർ ലോക കപ്പ്​ ഉദ്ഘാടന ചടങ്ങിൽ താരമായി പ്രശോഭിച്ച ഗാനിം അൽ മുഫ്താഹിനെ ലോക ഫുട്​ബാൾ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ റിയാദിൽ കണ്ടുമുട്ടി. സൗദി ലീഗ്​ മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്​ച വൈകീട്ട്​ റിയാദിലെ മർസുൽ പാർക്ക്​ സ്​റ്റേഡിയത്തിൽ നടന്ന അൽനസ്​ർ - അൽതായി മത്സരത്തിനിടെയാണ്​ ഗാലറിയിൽ ഇരു താരങ്ങളും തമ്മിൽ കണ്ടത്.

റൊണോൾഡോയുടെ കളി കാണാനാണ്​ ഗാനിം ഖത്തറിൽ നിന്നെത്തിയത്​. എന്നാൽ മത്സരത്തിൽ കളിക്കാതെ തന്റെ പുതിയ ടീമായ അൽനസ്​ർ​, അൽതായ്​ ടീമിനെ നേരിടുന്ന കളി സ്​റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന്​ കാണുകയായിരുന്നു റോ​ണാൾഡോ.

ഇതിനിടയിലാണ്​ ഗാനിമിനെ കണ്ടുമുട്ടിയത്​. മത്സരം കഴിഞ്ഞ ശേഷം​ റൊണാൾഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ഗാനിം തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്​റ്റ്​ ചെയ്​തു. ‘ഗാനിം ഞങ്ങളെ പ്രകാശപൂരിതമാക്കി’ എന്ന കാപ്​ഷനോടെ ഗാനിമിനൊപ്പമുള്ള റൊണോൾഡോയുടെ ഫോട്ടോ അൽ നസ്​ർ ക്ലബും പങ്കുവെച്ചു.
Previous Post Next Post
Italian Trulli
Italian Trulli