Trending

സ്‌നേഹ വര്‍ണ്ണവുമായി ഹെവന്‍സ് കളറിംഗ് മത്സരം.



ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂള്‍ സംഘടിപ്പിച്ച കളറിംഗ് മത്സരം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: കുരുന്നുകളില്‍ സ്‌നേഹ വര്‍ണ്ണം വിതറി ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളും ചെറുവാടി ഫ്രഷ്ലി വണ്ണും സംയുക്തമായി നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.

ആയിശ ഫാത്തിമ, മിന്‍സ തസ് ലീം, ആയിശ മനാല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മുഹമ്മദ് പുതിയോട്ടില്‍, ഹംസ മൗലവി എന്നിവര്‍ നിര്‍വഹിച്ചു.

ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, ഷാഹിന കെ.ജി എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli