കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റിന്റെ ധനസഹായം കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കൊടിയത്തൂർ സ്വദേശി അഹമ്മദ് കുട്ടി പൂളക്കലിന്, ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ചികിത്സ സഹായ കമ്മിറ്റി കൺവീനർ കെ.പി അബ്ദുറഹിമാന് കൈമാറി.
യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി അനീഫ ടി.കെ, ട്രഷറർ ഹമീദ് ചാലക്കൽ, ഉബൈദ് യൂണിവേഴ്സൽ, സി.പി മുഹമ്മദ്, അബ്ദുസമദ് കണ്ണാട്ടിൽ, എച്ച്.എസ്.ടി അബ്ദുറഹിമാൻ, നിയാസ് പി.കെ, മുഹ്സിൻ കാരക്കുറ്റി, കൊടിയത്തൂർ യൂണിറ്റ് യൂത്ത് വിങ് പ്രസിഡൻറ് ഫൈസൽ പി.പി, സെക്രട്ടറി അബ്ദുൽ ബാസിത് പി, ചികിത്സ കമ്മിറ്റി രക്ഷാധികാരികളായ കരീം കൊടിയത്തൂർ, സി.ടി.സി അബ്ദുള്ള എന്നിവരും പങ്കെടുത്തു.