ചെറുവാടി: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെറുവാടി നൂറ് വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ നിറവിൽ ശതാബ്ദി ആഘോഷിക്കുകയാണ്. 1922ൽ ബോർഡ് എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 2022ൽ നൂറിലെത്തി ഹയർ സെക്കണ്ടറിയായി തലയുയർത്തി നിൽക്കുബോൾ ശതാബ്ദി വർഷത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുകയാണ്.
അതിന്റെ ഭാഗമായി സ്കൂളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർഥി - പൂർവ്വാധ്യാപക സംഗമം അവിസ്മരണീയമായി.
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം ചെന്ന സി.വി ഇബ്രാഹിം മുതൽ ഏറ്റവും അടുത്ത കാലത്ത് സ്കൂളിൽ നിന്നും വിരമിച്ചവർ വരേ സ്കൂളിലെത്തി.
കൂടാതെ 1970 കളിൽ സ്കൂൾ അധ്യാപകരായി വന്ന പുറം നാട്ടുകാരായ അധ്യാപകരും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം ചെന്ന അധ്യാപകരും പുതിയ കാലത്ത് സ്കൂൾ വിട്ട് പോയ അധ്യാപകരും സംഗമത്തിനെത്തി.
നേരെത്തേ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചാണ് സംഗമത്തിനുള്ള സാമ്പത്തിക ചിലവുകൾ കണ്ടെത്തിയത്. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരേ നടന്ന പരിപാടികളിൽ ആയിരത്തോളം പേർ പങ്കെടുത്തു.
സ്കൂളിന്റെ അക്കാദമികവും ഭൗതികവും സാമൂഹിക സബർക്ക കാര്യങ്ങളുമായി ബന്ധപെട്ട ചർച്ചകളിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ പ്രൊജക്റ്റുകൾ വിവിധ ഗ്രൂപ്പ് ചർച്ചകളിലൂടെ പരിപാടിയിൽ സ്കൂളിന് വാഗ്ദാനം ചെയ്യപെട്ടു.
ചടങ്ങ് സ്കൂളിലെ മുതിർന്ന വിദ്യാർഥി സി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് റസാഖ് സി.വി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പൂർവ്വ വിദ്യാർഥിയുമായ വി ശംലൂലത്ത് മുഖ്യാഥിതിയായി.
പൂർവ്വ വിദ്യാർഥികളായ ബ്ലോക്ക് പഞ്ചായത്ത് മെബർ അഡ്വ: സുഫ് യാൻ, വാർഡ് മെബർ മജീദ് രിഹ് ല, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർ പോഴ്സൺ ആയിശ ചേലപ്പുറത്ത്, ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട്, പി കുഞ്ഞി മൊയ്തീൻ, അറുമുഖൻ, എ.കെ ഗംഗാധരൻ, ആസാദ് മാസ്റ്റർ, കെ.വി അബ്ദുസ്സലാം, ബച്ചു ചെറുവാടി എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൾ ഷക്കീബ് മാസ്റ്റർ കീലത്ത് സ്വാഗതവും ഹെഡ് മിസ്ട്രസ് അജിത ടീച്ചർ നന്ദിയും പറഞ്ഞു.