പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും പെയിൻ & പാലിയേറ്റീവ് ജനകീയസമിതിയും ചേർന്നാണ് പാറക്കണ്ടം റീഗൽ അവന്യൂ ഓഡിറ്റോറിയത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പി.ടി.എ റഹീം എൽ എൽ എ സംഘമം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായി.
സംഗമത്തിനെത്തിയ
വയോജനങ്ങളെ ജനപ്രതിനിഥികളും സന്നദ്ധ പ്രവർത്തരും ചേർന്ന് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. തുടർന്ന് എസ്.വൈ.എസ്, എസ്.എസ്.എഫ് പെരുമണ്ണ യൂണിറ്റ് സ്പോൺസർ ചെയ്ത പുതപ്പുകൾ വിതരണം ചെയ്തു.
പാട്ടും കളികളും എല്ലാം സംഗമത്തിൻ്റെ ഭാഗമായി. 98 വയസുള്ളവരടക്കം 75ാളം പേർ സംഗമത്തിനെത്തി.
ഇത് 5-ാം തവണയാണ് പെരുമണ്ണ പഞ്ചായത്ത് കിടപ്പു രോഗികളുടെ സംഗമം സംഘടിപ്പിക്കുന്നത്.
പെരുമണ്ണ പഞ്ചായത്തി റജിസ്റ്റർ ചെയ്ത 267 കിടപ്പ് രോഗികളാണ് ഉള്ളത്. കാൻസർ, കിഡ്നി രോഗങ്ങൾ അടക്കം മറ്റ് വാർദ്ധക്യ സഹചമായ രോഗങ്ങളാൽ കിടപ്പിലായവരും ഇതിൽ ഉൾപ്പെടും.
ഇതിൽ 137 പേർ സ്ത്രീകളാണ്. രജിസ്റ്റർ ചെയ്ത രോഗികളിൽ 67 പേർ തീർത്തും അവശതയിലുമാണ്.നിനിലവിൽ പെയിൻ ആൻറ് പാലിയേറ്റീവിൻ്റെ ഒരു യൂണിറ്റാണ് പെരുമണ്ണയിൽ പ്രവർത്തിക്കുന്നത്. പാലിയേറ്റീവ് വിഭാഗത്തിന് ഒരു വാഹനം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഈ മാസത്തോടെ പുതിയ ഒരു വാഹനം കൂടി പെയിൻ & പാ ലീയേറ്റീവിന് നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പാലിയറ്റീവ് പ്രവർത്തകൾ, ആശാ പ്രവർത്തകർ, സംഘടനാ പ്രവർത്തകകൾ എല്ലാം ചേർന്ന് സംഗമം മികവുറ്റതാക്കി.