കൊടിയത്തൂർ: മണാശേരി - ചെറുവാടി റോഡ് നവീകരണം ഗവ. നിർദ്ദേശിച്ച പദ്ധതിക്കനുസൃതമായി നടത്തണമെന്ന് ശ്രദ്ധ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
വളരെ ശാസ്ത്രീയമായും സാങ്കേതിക മികവോടെയും നടത്താൻ നിദ്ദേശിച്ച പദ്ധതി പലയിടത്തും അശാസ്ത്രീയമായും ചിലരുടെ സ്വാധീനത്തിന് വിധേയമായുമാണ് നടന്നു വരുന്നത്. അതിനാൽ തന്നെ പ്രവൃത്തി പൂർത്തിയാകുന്നതിന് കാലതാമസം നേരിടുന്നു.
നിലവിൽ ഗവൺമെൻ്റിൻ്റെ തായുള്ള ഭൂമി പൂർണമായി എടുക്കുകയും ബാക്കി ആവശ്യമായത് മാത്രം എടുത്തു കൊണ്ട് പദ്ധതി പൂർത്തീകരിക്കണം. ഗ്രാമ പഞ്ചായത്ത് അധികൃതരും രാഷ്ടീയ പാർട്ടികളും ജനങ്ങളും ഈ പ്രവൃത്തികൾക്ക് ജാഗരൂകമായ മേൽനോട്ടം വഹിക്കണമെന്നും ശ്രദ്ധ ആവശ്യപ്പെട്ടു.
ശരിയായ രീതിയിലല്ല വർക്ക് മുമ്പോട്ട് പോവുന്നതെങ്കിൽ നിയമ നടപടി യുടെ മാർഗ്ഗം സ്വീകരിക്കുമെന്നും ശ്രദ്ധ മുന്നറിയിപ്പു നൽകി.
ചെയർമാൻ ബീരാൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എം മുനവ്വിർ മാസ്റ്റർ, കുയ്യിൽ ജലീൽ മാസ്റ്റർ, ഇല്ലക്കണ്ടി അസീസ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, മമ്മദ് കുട്ടി കളത്തിങ്ങൽ പി അബ്ദുസ്സലാം, എൻ.കെ അബ്ദുസ്സലാം, കെ ഷാഹുൽ ഹമീദ്, സുഹാസ് ലാംഡ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR