കൊടിയത്തൂർ: അശ്വമേധം അഞ്ചാം ഘട്ടം കുഷ്ഠ രോഗ നിർണയ ക്യാമ്പയിൻ പരിപാടി കുഷ്ഠ രോഗ നിർമാർജന ലക്ഷ്യ ത്തോടെ 2023 ജനുവരി 18 - 31 വരെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രം ചെറുവാടി, കുടുംബരോഗ്യ കേന്ദ്രം കൊടിയത്തൂർ എന്നിവിടങ്ങളിൽ ദേശീയ പരിപാടിക്ക് തുടക്കമായി.
സാമൂഹിക ആരോഗ്യ കേന്ദ്രം ചെറുവാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ് ആയിഷ ചേലപ്പുറത്ത് ഉദ്ഘാടന കർമം വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു.
ചെറുവാടി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ജയശ്രീ സ്വാഗതവും പബ്ലിക് ഹെൽത്ത് നേഴ്സ് കെ.ആർ ലത നന്ദിയും പറഞ്ഞു.
കുടുംബരോഗ്യ കേന്ദ്രം കൊടിയത്തൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ആദ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ സുഗത കുമാരി സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഖദീജ നന്ദിയും പറഞ്ഞു. പരിപാടിയിൽ ജന പ്രതിനിധികൾ, ആരോഗ്യ ജീവനക്കാർ, ആശമാർ, വോളന്റിയെഴ്‌സ് എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനത്തിന് ഇന്ന് തുടക്കം കുറിച്ചു. കുഷ്ഠ രോഗ നിർമാർജ്ജന പരിപാടി യുടെ ഭാഗമായി പരിശീലനം ലഭിച്ച വോളന്റിയർ മാർ ഭവന സന്ദർശനം നടത്തി ദേഹ പരിശോധനയിലൂടെ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തുകയും രോഗ നിർണയ ടെസ്റ്റിന് വിധേയരാക്കുകയും യഥാ സമയത്തുള്ള ചികിത്സ നൽകുകയും അതിലൂടെ സമൂഹത്തിൽ കുഷ്ഠ രോഗ പകർച്ച ഇല്ലാതാക്കുകയും നേരത്തെ രോഗം കണ്ടുപിടിക്കുന്നതിലൂടെ അംഗ വൈകല്യം തടയുകയും ആണ് ഈ പരിപാടിയുടെ ലക്ഷ്യം.