Trending

കാർഷിക - വിദ്യാഭ്യാസ മേഖലകളിൽ മികച്ച പദ്ധതികൾ.



കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

കൊടിയത്തൂർ: 2023 - 24 വാർഷിക പദ്ധതി രൂപവൽക്കരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. നിരവധി ജനക്ഷേമ പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്.

വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗങ്ങൾ, വാർഡ് ഗ്രാമസഭ, ഊരു കൂട്ടം, വയോജന ഗ്രാമസഭ, ഭിന്ന ശേഷി ഗ്രാമസഭ, എന്നിവക്ക്‌ ശേഷം വിളിച്ചു ചേർത്ത പഞ്ചായത്ത്‌ തല വികസന സെമിനാറിൽ ജന പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ, വാർഡ്‌ ഗ്രാമസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പ്രത്യേക ഗ്രാമസഭകളുടെ പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങി
വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.

ചെറുവാടി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ
ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ 
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ
ദിവ്യ ഷിബു
2022 - 23 വാർഷിക പദ്ധതിയുടെ കരട്‌ രേഖ അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി,
പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, ബാബു പൊലുകുന്ന്, അബ്ദുൽ മജീദ് കൊട്ടപ്പുറത്ത്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ആബിദ,
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി അബ്ദുറഹിമാൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ ആബിദ, മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ
 കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, അശ്റഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

പ്ലാൻ ഫണ്ടിൽ
സാധാരണ വിഹിതം 2,08,53000 രൂപയും
കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് അടിസ്ഥാന ഗ്രാൻഡ് 37,46,400 രൂപയും
കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് പ്രത്യേക ഗ്രാൻഡ് ശുചിത്വത്തിനും കുടിവെള്ളത്തിനും 56,19,600 എന്നിങ്ങനെ 3,02,19000 രൂപയും 
പട്ടിക ജാതി ഉപ പദ്ധതി 58,42,000 രൂപ
ആകെ വികസന ഫണ്ട്‌ 3,60,610000 രൂപയും ഗ്രാമ പഞ്ചായത്ത്‌ തനത് ഫണ്ടും ഉൾകൊള്ളിച്ച് കൊണ്ടുള്ള വികസന പദ്ധതിയാണ് വികസന സെമിനാർ മുമ്പാകെ അവതരിപ്പിച്ചത്.

ഇത് കൂടാതെ നിലവിലുള്ള റോഡ് നവീകരണത്തിന് അനുവദിച്ച 75,12,000 രൂപ,
ഗ്രാമ പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ നവീകരണത്തിന് അനുവദിച്ച 52,66,000 ഉൾപ്പെടെ മെയ്ന്റനൻസ് ഫണ്ട്‌ 1,27,78000 രൂപയുടെ പദ്ധതിയും സെമിനാർ മുമ്പാകെ അവതരിപ്പിച്ച കരട് പദ്ധതി രേഖയിൽ ഉണ്ട്.
സാധാരണക്കാർ ഉൾപ്പെടെ താഴേതട്ടിലുള്ള ജന വിഭാഗങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് കാർഷിക മേഖലയിലും, ക്ഷീര വികസന മേഖലയിലുമെല്ലാം നൂതന പദ്ധതികൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭ്യസ്തവിദ്യരായ വനിതകളെ ഉൾപ്പെടെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും അഭിമുഖ സാങ്കേതിക വിദ്യ ഉൾപ്പെടെ നൽകി സ്വയം പ്രാപ്തരാക്കുന്നതിനും അതിലൂടെ അവർക്ക് ഉയർന്ന ജീവിത നിലവാരം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു കേന്ദ്രം, കലാ രംഗത്തും കായിക മേഖലയിലും ഗ്രാമപഞ്ചായത്തിലെ ഓരോ പ്രതിഭകളെയും ലക്ഷ്യത്തിൽ എത്തിക്കുന്നതിന് സ്പോർട്സ് അക്കാദമി, കലാ ക്ഷേത്രം എന്നിവ കൂടാതെ അതി സമർഥരായ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാൻ പ്രാപ്തമായ എക്സലൻസി സെന്ററും, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഭിന്ന ശേഷിക്കായ കുട്ടികൾക്കായി പന്നിക്കോട് പ്രവർത്തനം നടത്തുന്ന ഓട്ടീസം സെന്ററിന് പുതിയ ഭിന്ന ശേഷി സൗഹൃദ കെട്ടിടവുമെല്ലാം ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പെയിൻ & പാലിയേറ്റിവ് സംവിധാനം ശക്തിപ്പെടുത്തുവാനും കൊടിയത്തൂർ സമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിട നിർമാണത്തിനും പദ്ധതിയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

റോഡ് വികസനം ഉൾപ്പെടെ പശ്ചാത്തല മേഖലയിലേയും കൊടിയത്തൂർ പഞ്ചായത്തിലെ പരമ്പരാഗത പദ്ധതികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് കൂടാതെ തോട്ടുമുക്കം കൈതപൊയിൽ കുടിവെള്ള പദ്ധതി,
പന്നിക്കോട് മിനി സ്റ്റേഡിയം സ്ഥലമെടുപ്പ്,
കൊടിയത്തൂർ ജി എം യൂ പി സ്കൂൾ ഓപ്പൺ ഓഡിറ്റോറ്റോറിയം സ്റ്റേജ്
എന്നീ പ്രൊജക്റ്റുകളും ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ആണ്.

ലൈഫ് ഭവന പദ്ധതിയിലൂടെ സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെക്കുന്നതിനാണ് 53,39,000 രൂപ വകയിരുത്തിയത്.

കൃഷി, ക്ഷീര വികസനം ഉൾപ്പെടുന്ന ഉത്പാദന മേഖലക്ക് 50,04,720 വകയിരുത്തിയത് മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കും, ക്ഷീര മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആശ്വാസമാണ്. കാലി തൊഴുത്തുകളിൽ ചാണകവും, മൂത്രവും വേർതിരിച്ച് എടുക്കുന്ന തരത്തിൽ കാലി തൊഴുത്തുകൾ നിർമ്മിക്കുവാൻ ക്ഷീര കർഷകർക്ക് ധന സഹായം നൽകുന്ന പദ്ധതി ഇതിൽ ഉൾകൊള്ളിച്ചത് ക്ഷീര കർഷകർക്ക് ഉയർന്ന വിലയിൽ ചാണകവും മൂത്രവും വേർതിരിച്ച് വില്പന നടത്തുന്നതിന് സഹായകമാണ്.

വേറിട്ട പദ്ധതികളിലൂടെ വനിതാ ഘടക പദ്ധതിയിലും, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നീ മേഖലകളിലും പദ്ധതികൾ ഉൾകൊള്ളിച്ചിട്ടുണ്ട്.
സാധാരണ വിഹിതത്തിൽ നിന്ന് പശ്ചാതല മേഖലയിൽ 50,04,720 രൂപയും പട്ടിക ജാതി ഉപ പദ്ധതിയിൽ 17,52,600 രൂപയും വകയിരുത്തിയിട്ടുണ്ട്
അംഗൻവാടി പോഷകാഹാരത്തിന് 30 ലക്ഷം രൂപയും,
പെയിൻ & പാലിയേറ്റീവിന് 11 ലക്ഷം രൂപയും
സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 5 ലക്ഷം രൂപയുടെ പദ്ധതിയും ഉൾകൊള്ളിച്ച് കൊണ്ടാണ് 2023-24 വർഷത്തെ വാർഷിക പദ്ധതിയുടെ കരട് സെമിനാറിൽ അവതരിപ്പിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli