ഇടുക്കി: നെടുംങ്കണ്ടത്ത് ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നെടുംങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
ജനുവരി ഒന്നിനാണ് സംഭവം. നെടുംങ്കണ്ടത്തുള്ള ക്യാമല്‍ റെസ്‌ട്രോ എന്ന സ്ഥാപനത്തില്‍നിന്നാണ് ഇവര്‍ ഷവര്‍മ്മ വാങ്ങിയത്. ആരോഗ്യപ്രശ്‌നം നേരിട്ടതോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മൂന്നു പേരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടശേഷമാണ് കുടുംബം ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ട് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണമൊന്നും ഇവിടെ നിന്നും കണ്ടെത്താനായിട്ടില്ല. അതേസമയം സ്ഥാപനത്തിലെ ഡ്രെയിനേജ് സംവിധാനത്തിന് പ്രശ്‌നമുള്ളതിനാല്‍ ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.