തിരുവനന്തപുരം: കേരളത്തിലെ വൈദ്യുത നിരക്കില്‍ മാസം തോറും മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം നടപ്പിലാക്കാന്‍ കേരള സംസ്ഥാനവും ഒരുങ്ങിയതായാണ് വിവരങ്ങള്‍. പെട്രോളിനും ഡീസലിനും വിലമാറുന്നത് പോലെ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കണമന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടമാണ് നടപ്പിലാക്കാന്‍ പോകുന്നത്പെട്രോളിനും ഡീസലിനും വിലമാറുന്നത് പോലെ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കണമന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടമാണ് നടപ്പിലാക്കാന്‍ പോകുന്നത്.
വിതരണ കമ്പനികള്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ വരുന്ന അധികചെലവ് ഉപഭോക്താക്കളില്‍ നിന്ന് മാസം തോറും സര്‍ചാര്‍ജായി ഈടാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം.
വിപണിയില്‍ വൈദ്യുതി വില ഉയര്‍ന്നു നില്‍ക്കുന്ന മാസങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്കുകള്‍ കൂടുകയും ചെലവ് കുറയുന്ന മാസങ്ങളില്‍ നിരക്ക് കുറയുകയും ചെയ്യുന്നു. ഈ ചട്ടം സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് വേണ്ടി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാനാവുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊവിഡിന് ശേഷം ആവശ്യകത ഉയര്‍ന്നതിനാല്‍ വിപണിയില്‍ ഇപ്പോള്‍ വൈദ്യുതവിലയും കൂടുതലാണ്. പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനകം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിലവില്‍ കൊണ്ട് വരും.