Trending

വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി


ചെറുവാടി: ജലമിഷൻ പദ്ധതിയുടെ പേരിൽ
നടന്ന കുഴിയെടുക്കൽ കാരണം ചുള്ളിക്കാപറമ്പ് കൂളിമാട് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. അശാസ്ത്രീയമായ കുഴിയെടുക്കലും
തൂർക്കലും കാരണം പത്ത് ദിവസത്തിനുള്ളിൽ നിരവധി
അപകടങ്ങൾ ഉണ്ടാവുകയും  ഒട്ടേറെ പേർക്ക് പരിക്കും  പറ്റിയിട്ടുണ്ട്.

ഇവിടെ സർവീസ് 
നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന്ന  പ്രയാസവും റോഡിൽ കൂട്ടിയിട്ട മണ്ണ് മൂലം ഉണ്ടാകുന്ന പൊടിശല്യം കാരണം  ഷോപ്പുകളും റോഡ് സൈഡിലെ വീട്ടുകാരും അനുഭവിക്കുന്ന ദുരിതവും നഷ്ടങ്ങളും ഇനിയും തുടരും.

പഞ്ചായത്ത് തല 
ചർച്ചയിൽ തീരുമാനിച്ച വെള്ളം അടിച്ചു പൊടിയെ നിയന്ത്രിക്കുക എന്ന തീരുമാനവും കരാറുകാർ ലംഘിക്കുകയാണ്. ആയതിനാൽ ഈ റോഡ് പൂർവ സ്ഥിതിയിൽ ആക്കാൻ ഗ്രാമ പഞ്ചായത്ത് അടിയന്തിര ഇടപെടൽ നടത്തണമെന്നും അല്ലങ്കിൽ റോഡ് തടയൽ അടക്കമുള്ള 
പ്രതിഷേധ സമരത്തിന് ഞങ്ങൾ തുടക്കം കുറിയ്ക്കുമെന്നും അറിയിക്കുക്കുന്നു. എത്രയും പെട്ടന്ന് ഈ കാര്യത്തിൽ ഇടപെടണമെന്ന്  അപേക്ഷിക്കുന്നതായി എസ് ടി യു ഭാരവാഹികൾ നിവേദനത്തിൽ അറിയിച്ചു.

എസ് ടി യു കൊടിയത്തൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ശരീഫ് അക്കരപറമ്പിലിന്റെ നേതൃത്വത്തിൽ 
ചുള്ളിക്കാപറമ്പ് ടൗൺ എസ്.ടി.യു കമ്മറ്റി ഭാരവാഹികളായ സലാഹുദ്ധീൻ കെ.എം.സി, ബഷീർ തേലിയിരി, റഫീഖ് കെ വി, ശറഫുദ്ധീൻ കെ.പി, ശരീഫ് വാലുമ്മൽ തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post
Italian Trulli
Italian Trulli