Trending

സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതൽ മുട്ട ചേരാത്ത മയോണൈസ്; നടപടി ഭക്ഷ്യവിഷബാധ ഒഴിവാക്കാനെന്ന്.



സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസ് വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭിക്കുക. ആരോഗ്യ മന്ത്രിയും ഹോട്ടൽ - റസ്റ്ററന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ളചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് പുതിയ തീരുമാനം.

ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അറിയിച്ചു. ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്.

മയോണൈസിൽ ഉപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli