Trending

പാലീയേറ്റീവ് ദിനം ആചരിച്ചു.



മുക്കം: മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പാലീയേറ്റീവ് ദിനം ആചരിച്ചു. നഗരസഭയിലെ നൂറ് കണക്കിന്കിടപ്പ് രോഗി കൾക്ക് സാന്ദ്വന പരിച രണം നൽകുന്ന പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ മുക്കം കമ്മ്യൂണിറ്റി
ഹെൽത്ത് സെന്റർ മുതൽ
മുക്കത്തെ എസ്‌.കെ പാർക്ക്
വരെ റാലി സംഘടിപ്പിച്ചു.

റാലിയിൽ യുവജനങ്ങളും
ഹരിത കർമ സേനാംഗങ്ങളും സ്കൂൾ വിദ്യാർത്ഥികളും അംഗൻവാടി ജീവനക്കാരും ഹെൽത്ത് ജീവനക്കാരും നഗരസഭാ കൗൺസിലർമാരും പങ്കെടുത്തു.

പാലിയേറ്റീവ്
കമ്മിറ്റി ജാഥക്ക് നേതൃത്വം
നൽകി. പിന്നീട് നടന്ന പൊതുസ മ്മേളനം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി
ചെയർ പഴ്സൺ അഡ്വ.
ചാന്ദ്നി അധ്യക്ഷയായിരുന്നു.

ആരോഗ്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർ പഴ്സൺ
പ്രജിത പ്രദീപ്, ഗഫൂർ കല്ലുരുട്ടി, വി കുഞ്ഞൻ,
നികുഞ്ജം വിശ്വനാഥൻ, സാറ കൂടാരം, റുബീന കെ.കെ, സത്യൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ആലിക്കുട്ടി സ്വാഗതവും കാൺസിലർ
വേണു കല്ലുരുട്ടി നന്ദിയും
പറഞ്ഞു
Previous Post Next Post
Italian Trulli
Italian Trulli