കോഴിക്കോട്: നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബീച്ചിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനത്തിന്റെ ഭാഗമായിട്ടാണിത്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്കാണ് ക്രമീകരണം.
വടകര, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി, ബാലുശ്ശേരി, കക്കോടി, താമരശ്ശേരി, മെഡിക്കൽ കോളേജ്, ബേപ്പൂർ, രാമനാട്ടുകര പാലക്കാട് ഭാഗങ്ങളിൽനിന്നും സമ്മേളനത്തിനായി എത്തുന്ന വാഹനങ്ങൾ നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
കണ്ണൂർ, ബാലുശ്ശേരി-നരിക്കുനി ഭാഗത്തു നിന്നും എത്തുന്ന യാത്രാ ബസുകൾ വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്ത്പാലം വഴി സിറ്റിയിൽ പ്രവേശിക്കുകയും തിരിച്ച് അതേ റൂട്ടിൽ സർവീസ് നടത്തണം. 12 മണിക്ക് ശേഷം ബീച്ചിൽ കൂടെയുള്ള വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
Tags:
KOZHIKODE