നോളജ് സിറ്റി: പ്രമുഖ സൂഫീ പണ്ഡിതനും ആത്മീയ നേതാവും ശൈഖ് അഹ്മദുല്‍ കബീര്‍ അല്‍ രിഫാഈ യുടെ പ്രപൗത്രനുമായ ബാഗ്ദാദിലെ (ഇറാഖ്) ശൈഖ് സ്വബാഹുദ്ധീൻ രിഫാഈ ഇന്ന് മർകസ് നോളജ് സിറ്റിയിൽ എത്തും.
ജാമിഉൽ ഫുതൂഹ് മസ്ജിദിലെ നാളത്തെ ജുമുഅയിൽ അദ്ദേഹം പങ്കെടുക്കും. നേരത്തെ നിരവധി തവണ മർകസിലും സുന്നി സമ്മേളനങ്ങളിലുമെല്ലാം ശൈഖ് സ്വബാഹുദ്ധീൻ രിഫാഈ പങ്കെടുത്തിരുന്നുവെങ്കിലും കോവിഡ് കാലം തീർത്ത ഇടവേളക്ക് ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്.
ഏറെക്കാലങ്ങളായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ബന്ധം കാത്ത് വന്ന അദ്ദേഹം ഉസ്താദിന്റെ വിശ്രമ വേളയിൽ മദീനയിൽ വെച്ച് പ്രാർത്ഥന നിർവഹിച്ച് ശ്രദ്ധേയമായിരുന്നു.
Tags:
KOZHIKODE