പന്നിക്കോട്: എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ന്യൂക്ലിയസ് ട്യൂഷൻ സെന്റർ സംഘടിപ്പിച്ച രാത്രികാല തീവ്ര പരിശീലന ക്യാമ്പ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രത്യേക പരിശീലന കളരിക്കാണ് ന്യൂക്ലിയസ്സിൽ തുടക്കം കുറിച്ചത്.
ചടങ്ങിൽ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ട്,ലളിതഗാനാലാപനം എന്നിവയിൽ എ ഗ്രേഡ് നേടിയ ന്യൂക്ലിയസ്സ് വിദ്യാർത്ഥി തേജ,അർധ വാർഷിക പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.അജ്മൽ സർ,ഷഫീഖ് സർ,ഹരി കൃഷ്ണൻ സർ,പി ടി എ അംഗം ഷമീറ,സജ്ന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ഫെബ്രുവരി 14 വരെയാണ് ക്യാമ്പ്.