Trending

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍.



കൊച്ചി: നടി മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മോളിയെ ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കലുള്ള ഗൗദം ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. മൂന്ന് ദിവസം മുന്‍പ് ശ്വാസം ലഭിക്കാതെ കണ്ണമാലിയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയമിടിപ്പിലും കാര്യമായ കുറവ് കണ്ടതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി ഐസിയുവിലേയ്ക്ക് മാറ്റി.

ശ്വാസതടസം ഉള്ളതിനാല്‍ നിശ്ചിത സമയത്തിനുമേല്‍ വെന്റിലേറ്ററില്‍ തുടരാനും കഴിയുന്നില്ല. ഓക്സിജന്‍ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. ശ്വാസതടസ്സത്തിന് പിന്നാലെ ന്യൂമോണിയ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 6 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമെന്ന് മകന്‍ ജോളി പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli