Trending

സമസ്ത ആദർശ സമ്മേളനം: വിളംബര റാലി നടത്തി.



മാവൂർ: കോഴിക്കോട് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനത്തിന്റെ പ്രചാരണത്തിനായി എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വിളംബര റാലി നടത്തി. സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി 
മേഖല പ്രസിഡൻ്റ് ഷാഫി ഫൈസി അധ്യക്ഷനായി. മുദ്ധസിർ ഫൈസി മലയമ്മ, സൈദ് അലവി മാഹിരി, ഷാഹുൽ ഹമീദ് ഫൈസി, ജാബിർ ഫൈസി, സമദ് തെങ്ങിലക്കടവ്, ഷഫീഖ് കായലം സംസാരിച്ചു. മേഖല സെക്രട്ടറി റഊഫ് പാറമ്മൽ സ്വാഗതവും റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli