ഡൽഹിയിൽ,5,6,7, തിയ്യതിയിൽ നടന്ന ദേശീയ ടെന്നിസ് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളും പുരുഷ വിഭാഗം റണ്ണർ അപ്പും ആയ കേരള ടീമിന് കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ വെച്ച് ജില്ലാ ടെന്നീസ് വോളി ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കരീം സ്വീകരണച്ചടങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടെന്നീസ് വോളി ബോൾ അസോസിയേഷൻ സെക്രട്ടറി ടി. എം അബ്ദുറഹിമാൻ ആധ്യക്ഷത വഹിച്ചു.
സംസ്ഥാന ടെന്നീസ് വോളി ബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി ശ്രീജി കുമാർ പൂനൂർ കോച്ച് ഋഥ്വിക് സുന്ദർ, പി.ടി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി.ടി ഇൽ യാസ് സ്വാഗതവും അമൽ സേതു മാധവൻ നന്ദിയും പറഞ്ഞു.