ചെറുവാടി: ചെറുവാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ശദാബ്ദി ആഘോഷ ത്തിന്റെ ബാഗമായി ജനു:14 ശനിയാഴ്ച നടക്കുന്ന പൂർവ്വ-വിദ്യാർഥി അധ്യാപക സംഗമത്തിന്റെ പ്രചരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് നാടിന് ഹൃദ്യമായി. രാവിലെ 11 മണിയോടെ പാക്കിംങ് പൂർത്തീകരിച്ച് ഓർഡർ ചെയ്തവർക്ക് വീടുകളിൽ എത്തിച്ച് നൽകി.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൾ ഷക്കീബ് മാസ്റ്റർ കീലത്ത്, ഹെഡ് മിസ്ട്രസ് അജിത ടീച്ചർ, പിടിഎ പ്രസിടണ്ട് സി.വി അബ്ദു റസാഖ്, എസ്.എം.സി ചെയർമാൻ ആസാദ് മാസ്റ്റർ, കെവിസലാം മാസ്റ്റർ, ബച്ചു ചെറുവാടി, പി.ടി.എ വൈസ് പ്രസി: മുജീബ് കളത്തിൽ, നിസാം കെ.വി, നിയാസ് ചെറുവാടി, യൂസുഫ് പാറപ്പുറത്ത്, അസീസ് പുത്തലത്ത് സംബന്ധിച്ചു.
നാരായണൻ കുറ്റിക്കാട്ടുകുന്നത്ത്, മുനീർ എൻ.കെ, ബാലൻ കുറ്റിക്കാട്ടു കുന്നത്ത്, മുജീബ് കെ.വി, നൗഫൽ എൻകെ, നൗഷാദ് വേക്കാട്ട്, ഹമീദ് പഴംപറബ്, സുരേഷ് പഴംപറബ് കബീർ ടി.പി, ഷാഹുൽ ഹമീദ്, ജമാൽ എൻ, ഗഫൂർ വി, അർഷദ് ബംഗാളത്ത്, ഹിജാസ് കുറവാടങ്ങൾ, ശരീഫ് കെ, ഹാദി സി.വി തുടങ്ങിയവർ നേതൃത്വം നൽകി.