നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൻ്റെ രാത്രി കാല എസ് എസ്.എൽ.സി പoന ക്യാമ്പ് ലക്ഷ്യ 2023
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന
അധിക പഠനപരിപാടിയിൽ സ്കൂളിലെ മുഴുവൻ എസ് എസ്.എൽ.സി വിദ്യാർത്ഥികളും പങ്കെടുക്കുന്നതായി
ഹെഡ്മാസ്റ്റർ ബിനു ജോസ് അറിയിച്ചു.
പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും, ഗ്രേഡ് നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച ക്യാമ്പ്
പി.ടി.എ യുടെ പൂർണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്
പി.ടി.എ പ്രസിഡൻ്റ് വിൽസൻ തറപ്പേൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കെ സി, ബീന ജോർജ്, വിൻസൻ്റ് ഡി.കെ, സൗമ്യ ഡൊമിനിക്ക്,
ഷിജി ജോസഫ്, ജയ്മോൾ തോമസ്, ജിൻ്റോ തോമസ്, ജിതിൻ എന്നിവർ സംസാരിച്ചു.