Trending

മാവൂർ ഗ്രാസിം കമ്പനി ജീവനക്കാർ ആയിരുന്ന സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം ജനുവരി 9ന്.



മാവൂർ: മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി.ഐ.ടി.യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ.കെ.ജി ഭവനിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 9 തിങ്കളാഴ്ച 10 മണി മുതലാണ് സംഗമം നടക്കുന്നത്. മാവൂർ കടോടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം രാജ്യ സഭാ എം.പി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. അഡ്വ: പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയാകും.
സി.ഐ.ടി.യു പ്രവർത്തകരായിരുന്ന മുന്നൂറോളം പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ
ഇ.എൻ പ്രേമനാഥൻ,
കൺവീനർ 
എം ധർമ്മജൻ,
എം.പി അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli