Trending

21 ആം മത് പ്രവാസി ഭാരതീയ ദിനാചരണം നടത്തി


എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ 21 ആം മത് പ്രവാസി ഭാരതീയ ദിനാചരണം തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ നടന്നു. പ്രവാസികൾ അനുഭവിക്കുന്ന പല വിഷയങ്ങളെക്കുറിച്ചും വ്യക്തമായ ചർച്ചകളും നടന്നു. ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആവലാതികളും ചർച്ചയിൽ പങ്കെടുത്തവർ വിശദമായി തന്നെ അവതരിപ്പിച്ചു. ചർച്ചയുടെ ക്രോഡീകരണവും അതിന്റെ റിപ്പോർട്ടും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ അവർകൾക്ക് പ്രവാസി ബന്തു എൻ ആർ ഐ കൗൺസിൽ ചെയർമാൻ ഡോ : എസ് അഹമ്മദ് സാഹിബ്‌ നൽകി. പ്രവാസി ക്ഷേമത്തിനായി നോർക്കയും കെഎസ്എഫ്ഇയും സംയുക്തമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉള്ള മാർഗ്ഗരേഖയും യോഗം കെഎസ്എഫ്ഇ ക്കും നോർകക്കും നൽകി. പ്രവാസി പെൻഷനെ പെറ്റിയുള്ള ആവലാതികളും ആക്ഷേപങ്ങളും പോരായ്മകളും നികത്തി പ്രവാസി പെൻഷൻ ജനകീയ വൽക്കരണംമെന്നും പ്രവാസി പെൻഷൻ അടവുകൾ മുടങ്ങിയവർക്ക് കുടിശ്ശിക ഉള്ള പലിശ എഴുതി തള്ളണമെന്നും പലിശയില്ലാതെ കുടിശ്ശിക അടക്കാനുള്ള നിർദ്ദേശം നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും ഒറ്റത്തവണ കോൺട്രിബ്യൂഷൻ അടച്ചുകൊണ്ട് പെൻഷനിൽ ഭാഗമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

രാവിലെ ചേർന്ന സെമിനാറിൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നോർക്ക സി ഇ ഒ അനിൽകൃഷ്ണൻ നമ്പൂതിരി വിഷയം അവതരിപിക്കുകയും നോർക്കയും പ്രവാസികളും തമ്മിലുള്ള ഊഷ്മള ബന്ധങ്ങൾ നിലനിർത്താൻ ഉള്ള കാര്യങ്ങളും അതോടൊപ്പം നോർക്ക നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് പ്രവാസികളുടെ സഹകരണവും ആവശ്യപ്പെട്ടു. സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ പ്രവാസികളുടെ ആശങ്കകളും പരിഹരിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പ്രസംഗത്തിൽ ഉറപ്പുനൽകി. എൻആർഐ വൈസ് ചെയർമാൻ ശശി ആർ നായർ സ്വാഗതം പറഞ്ഞു, വെള്ളയാണി ശ്രീകുമാർ ( വേൾഡ് മലയാളി ഫെഡറേഷൻ ) അധ്യക്ഷത വഹിച്ചു. മൂന്നാർ മുരുഗൻ ( പ്രവാസി പെൻഷൻ ഓൾഡേഴ്‌സ് അസോസിയേഷൻ കേരള ) വിഷയം അവതരിപ്പിച്ചു. മോഡറേറ്ററായി കെൻ അമീർ ( പി പി എച്ച് എ കാലിക്കറ്റ്‌ ), ഡോ : ഗ്ലോബൽ ബഷീർ ( വൈസ് പ്രസിഡന്റ്‌ കോർ പവർ സിസ്റ്റം ) മുഖ്യ ചർച്ചകൾക്ക് തുടക്കം കുറിച്ചു. മറുപടി പ്രസംഗത്തിൽ കൊളക്കാടൻ ഗുലാം ഹുസൈൻ പ്രവാസികൾക്ക് വേണ്ടി സർക്കാറും നോർക്കയും നടപ്പിലാക്കുന്ന പ്രതിവാസ പദ്ധതികൾ കൂടുതൽ വിപുലമായ രീതിയിൽ പ്രവാസി സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് അവരെയും കൂടി   വിശ്വസ്തതയിൽ എടുത്തു കൊണ്ട് മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടു . പ്രവാസി പ്രൊജക്ടുമായി  സഹകരിക്കാൻ ബാങ്കുകളോട് നിർദ്ദേശം നൽകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.ശേഷം സദസ്സുകളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. മുഹമ്മദ്‌ കോയ എൻ കെ മലപ്പുറം, എം ആർ രാജ, ഷാജഹാൻ, നാസർ കിഴക്കയിൽ എന്നിവർ സംസാരിച്ചു. കലാ പ്രേമി മാഹിദ് നന്ദി പറഞ്ഞു
Previous Post Next Post
Italian Trulli
Italian Trulli