മുക്കം : ദക്ഷിണേന്ത്യയിലെ മികച്ച വളർച്ച നിരക്കുള്ള മൈക്രോ ഫിനാൻസ് സാമ്പത്തിക സ്ഥാപനമായ സംഗമം മൾട്ടി സ്റ്റേറ്റ് കോ- ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് 'ഗോൾ 2023' എന്ന തലക്കെട്ടിൽ 2023 ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ സംഘടിപ്പിക്കുന്ന ഓഹരി -നിക്ഷേപ ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം എം.കെ രാഘവൻ എം പി നിർവഹിക്കും.
പലിശരഹിത പങ്കാളിത്ത സാമ്പത്തിക ഇടപാടുകൾ മുഖേന സാമൂഹ്യ പുരോഗതി കൈവരിക്കാനാവുമെന്ന ബോധ്യത്തിലൂടെ ഗുണഭോക്തൃ സൗഹൃദത്തിലൂന്നിയ വ്യതിരിക്തമായ സേവനങ്ങളാണ് 2013 മുതൽ സംഗമം നടപ്പിലാക്കുന്നത്.
ഉത്പാദനക്ഷമമായ പദ്ധതികൾ കണ്ടെത്തി പങ്കാളിത്ത മൈക്രോ ഫിനാൻസ് സംവിധാനത്തിൽ സാമ്പത്തിക പിൻബലം നൽകി അംഗങ്ങളെ വളർത്തി കൊണ്ട് വരിക എന്നതാണ് സംഗമത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 7 ബ്രാഞ്ചുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുപ്പതിനായിരത്തിലധികം അംഗങ്ങളിൽ നിന്നും സംഗമത്തിന് 300 കോടി രൂപയുടെ ഇടപാടുകൾ നടത്താൻ സാധിച്ചിട്ടുണ്ട്.
എസ്.ബി, എഫ്.ഡി, ഡെയ്ലി ഡെപ്പോസിറ്റ്, ഗ്രൂപ്പ് നിക്ഷേപ പദ്ധതികൾ, മറ്റു പ്രത്യേക നിക്ഷേപ പദ്ധതികൾ തുടങ്ങിയ അക്കൗണ്ടുകൾക്കൊപ്പം വ്യക്തിഗത -ബിസിനസ് -വാഹന -സ്വർണ്ണ പണയ -വീട്ടുപകരണ ലോണുകളും സംഗമത്തിൽ ലഭ്യമാണ്.
2023 ജനുവരി 14 ശനിയാഴ്ച്ച വൈകു. 3 ന് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, കുന്ദമംഗലം എം എൽ എ .പി ടി എ റഹീം, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരായ പി.ടി ബാബു (മുക്കം), വി പി സ്മിത (കാരശേരി ), വി ഷംലൂലത്ത് (കൊടിയത്തൂർ ), അബ്ദുന്നാസർ പുളിക്കൽ (ഓമശേരി ), പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, അഗ്രോ - ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി, സംഗമം വൈസ് പ്രസിഡന്റ് ടി കെ ഹുസൈൻ, കനിവ് രക്ഷാധികാരി ടി ശാക്കിർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ് അലി അക്ബർ, വ്യവസായി സമിതി മുക്കം യൂനിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചി, സംഗമം ഡയറക്ടർ ബോർഡ് മെമ്പർ ശംസുദ്ദീൻ പൂക്കോട്ടൂർ, എം.ഡി അഷ്ഫാഖ്, എം സി സുബ്ഹാൻ ബാബു, സി ടി സുബൈർ തുടങ്ങിയവരും പങ്കെടുക്കും.
പത്രസമ്മേനത്തിൽ പങ്കെടുത്തവർ :
1. സിടി സുബൈർ , കൺവീനർ സംഘടക സമിതി
2. ജാഫർ , ബ്രാഞ്ച് ലോക്കൽ കമ്മറ്റി മെമ്പർ
3. അബ്ദുൽ ഹമീദ് കെ ടി, ബ്രാഞ്ച് ലോക്കൽ കമ്മറ്റി മെമ്പർ
3. ഷാൻ അബ്ദുൽ ഗഫൂർ, മാനേജർ
4. ശംസുദ്ധീൻ പി കെ , ബി ഡി ഒ
Tags:
MUKKAM