കോഴിക്കോട് ജില്ലാ ചുമട്ട് ഫെഡറേഷൻ എസ്. ടി. യു നടത്തുന്ന ഉണർവ് ദിശാ ബോധം 2023 വൺഡേ ക്യാമ്പിനോട് അനുബന്ധിച്ഛ് അടിവാരം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മണ്ഡലം പ്രസിഡന്റ് പി. കെ മജീദിന്റെ അധ്യക്ഷതയിൽ സ്വാഗത സംഗം രൂപീകരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് എ. ടി അബ്ദു ക്യാമ്പിനെ കുറിച് വിശദീകരിച്ചു. പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാഫി വളഞ്ഞമ്പാറ യോഗം ഉൽഘാടനം ചെയ്തു. എൻ. നദീർ ജില്ലാ സെക്രട്ടറി ചർച്ചക്ക് മറുപടി പറഞ്ഞു.
എം. വി. സമീർ, അബൂബക്കർ മൗലവി, ജാഫർ ആലികുട്ടി, മുഹമ്മദലി. പി. കെ, അബ്ദുൽ കരീം കനലാട് അഭിവാദ്യം അർപ്പിച്ചു. യോഗത്തിൽ മണ്ഡലം ട്രഷറർ അബ്ദു നൂറാംതോട് നന്ദി പറഞ്ഞു
Tags:
KOZHIKODE