കോഴിക്കോട് : രാവിലെ 9ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതകര്‍മ സേന സംഗമം ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഹരിത കര്‍മസേന അംഗങ്ങളുടെ അനുഭവം പങ്കുവെയ്ക്കല്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മസേന, പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിക്കല്‍ തുടങ്ങിയവയും ചടങ്ങില്‍ നടക്കും.
Tags:
KOZHIKODE