എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സാഹിത്യോത്സവ് ലിന്‍റോ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ : എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സാഹിത്യോത്സവിന് ചുള്ളിക്കാപറമ്പില്‍ തുടക്കമായി. തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍മാന്‍ യൂസുഫ് റബ്ബാനി അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. കൊടിയത്തൂര്‍ പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് ശിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.കെ പി സുഫിയാൻ, കെ രവീന്ദ്രൻ മാസ്റ്റർ, ശാബൂസ് അഹ്മദ്, കെ.എ നാസര്‍ ചെറുവാടി, യു.സി മുഹമ്മദ്,
അനീസ് മുഹമ്മദ് സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍
സിറാജ് മുസ്ലിയാര്‍ സ്വാഗതവും റിഷാല്‍ അഗസ്ത്യന്‍ മുഴി നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും.