ശ്രീ ജോർജ് തോമസ് എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കക്കാട് തൂക്കുപാലം ഉദ്ഘാടനത്തിന് സജീവമായിരിക്കുകയാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ മംഗലശ്ശേരി പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം പ്രദേശത്തേയും ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു. ആയത് യാഥാർത്ഥ്യമായി ഇരിക്കുകയാണ്.
ഔദ്യോഗികമായി ഉദ്ഘാടനം 2022 ആഗസ്റ്റ് 14 ഞായറാഴ്ച 3 മണിക്ക് ബഹുമാനപ്പെട്ട തിരുവമ്പാടി എംഎൽഎ ജോസഫിൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുകയാണ്.
ഇരുകരകളിലെയും ജനത ഏറെ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
സംഘാടക സമിതിക്ക് വേണ്ടി പിടി ബാബു.ചെയർമാൻ, ഇംതിയാസ്, ജനറൽ കൺവീനർ സംഘാടക സമിതി.
Tags:
MUKKAM